സൂറത്തുല്‍ ‘ഹശ്റ്’ നല്‍കുന്ന പാഠങ്ങള്‍

സൂറത്തുല്‍ ‘ഹശ്റ്’ നല്‍കുന്ന പാഠങ്ങള്‍
  • ഒക്ടോബർ 30, 2023
  • ഇബ്റാഹീം ശംനാട്

വിശുദ്ധ ഖുര്‍ആനിലെ 59 താമത്തെ അധ്യായമാണ് ‘സൂറത്തുല്‍ ഹശ്ര്‍’. മദീനയില്‍ അവതരിപ്പിച്ച ഈ അദ്ധ്യായത്തില്‍ 24 സൂക്തങ്ങളാണ് ഉള്ളത്. പ്രവാചകന്‍ (സ) മക്കയില്‍ നിന്നും മദീനയിലേക്ക് പലായനം ചെയ്തതിന് ശേഷം നാലാം വര്‍ഷത്തില്‍ അക്കാലത്തെ പ്രബല യഹൂദ ഗോത്രമായ ബനീ നദീറുമായി ഉണ്ടായ സംഘര്‍ഷത്തിന്‍െറ കാരണങ്ങളും അതിന്‍െറ ഫലങ്ങളും അതില്‍ നിന്നുള്ള ഗുണപാഠവുമാണ് ഈ അധ്യായത്തിലെ മുഖ്യ പ്രതിപാദ്യം.

ഈ സൂറത്തിന്‍്റെ പ്രധാന്യത്തെ കുറിച്ച് അനസ് (റ) വില്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇങ്ങനെ: സൂറത്തുല്‍ ‘ഹശര്‍’ ആരെങ്കിലും പാരായണം ചെയ്താല്‍ അല്ലാഹു അയാള്‍ക്ക് ചെയ്തതും ചെയ്യാനിരിക്കുന്നതുമായ സകലവിധ പാപങ്ങളും പൊറുക്കുന്നതാണ്. മറ്റൊരു ഹദീസില്‍ നബി (സ) പറഞ്ഞു: ഈ സൂറത്തിലെ അവസാനത്തെ മൂന്ന് സൂക്തങ്ങള്‍ പകലൊ രാത്രിയൊ ഓതുകയും എന്നിട്ട് ആ രാത്രിയൊ പകലൊ അയാള്‍ മരണപ്പെടുകയും ചെയ്താല്‍ അയള്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കുക തന്നെ ചെയ്യും.

മറ്റുള്ളവരെക്കാള്‍ തങ്ങളാണ് ഉല്‍കൃഷ്ട വിഭാഗമെന്ന അഹംഭാവംവെച്ചുപുലര്‍ത്തുന്നവരാണ്  ജൂത സമൂഹം. വന്‍ശക്തികള്‍ ജൂത സമൂഹത്തിന്‍െറ നിയന്ത്രണത്തിലായത് കാര്യങ്ങളെ തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തി ദുര്‍ബല ജനവിഭാഗത്തെ കൊടും പീഡനങ്ങള്‍ക്കിരയാക്കി ആനന്ദം കണ്ടത്തെുകയാണ് അവരുടെ സ്വഭാവം. ആ ജൂത സമൂഹത്തെ വലിയൊരു ഏറ്റെ്മുട്ടലില്ലാതെ എങ്ങനെ നേരിടാമെന്നാണ് സൂറത്തുല്‍ ഹശ്ര്‍ നമ്മെ പഠിപ്പിക്കുന്നത്.  

ബന്ധങ്ങള്‍ ഊഷ്മളമാക്കുക,ആദര്‍ശ ബന്ധത്തിലുള്ളവര്‍ക്ക് മുന്‍ഗണന കൊടുക്കുക,ഖുര്‍ആനിന്‍െറ ആശയങ്ങള്‍ സ്വന്തം ജീവിതത്തില്‍ സ്വാംശീകരിക്കുക,മഹോന്നതനായ അല്ലാഹുവിനെ മനസ്സിലാക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ ജീവിതത്തില്‍ പാലിച്ചാല്‍ ഇസ്രായെലെന്നല്ല, ഏത് ശത്രുവിനേയും നേരിടാവുന്നതേയുള്ളൂ. ഈ അടിസ്ഥാനമില്ളെങ്കില്‍ എത്ര ചെറിയ ശത്രുവിനേയും നേരിടാന്‍ സാധ്യമല്ല. ഈ ഉപദേശങ്ങളെല്ലാം പാടെ നാം വിസ്മരിക്കുകയും താല്‍കാലിക നേട്ടങ്ങള്‍ക്കായി ശത്രുവിനെ കൂട്ടുപിടിച്ചതാണ് നമ്മുടെ ഇന്നത്തെ ദുരിതത്തിന് കാരണം.  

സൂറത് നല്‍ഗുന്ന പാഠങ്ങള്‍
ഇസ്രായേലിന്‍െറ അതിക്രമങ്ങള്‍ക്ക് മുസ്ലിങ്ങള്‍ മാത്രമല്ല അവര്‍ക്കിഷ്ടമില്ലാത്തവരെല്ലാം ഇരയാവാറുണ്ട്. പല രൂപത്തില്‍ അത് സംഭവിക്കാം. ഭീകരാക്രമണം നടത്തി അത് മറ്റുള്ളവരുടെ പേരില്‍ കെട്ടിവെക്കുക, വ്യാജ സംഘങ്ങളെ രൂപീകരിച്ച് മറ്റു സമൂഹങ്ങളെ നശിപ്പിക്കുക, മാധ്യമങ്ങളെ ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ നിരവധി തന്ത്രങ്ങള്‍ അവര്‍ ഇതിനായി ഉപയോഗിക്കുന്നുണ്ട്. അവരെ നേരിടാന്‍ ‘അല്‍ ഹശ്ര്‍’ എന്ന അധ്യായം വായിക്കുകയും അതിലെ ഉദ്ബോധനങ്ങള്‍ നടപ്പാക്കുകയും ചെയ്തിരുന്നെങ്കില്‍ ബനീ നള്ര്‍ യുദ്ധത്തില്‍ നബി വിജയശ്രീലാളിതനായത് പോലെ, നമുക്കും വിജയിക്കാമായിരുന്നു.

ബന്ധങ്ങള്‍ ഊഷ്മളമാക്കുക,മറ്റുള്ളവര്‍ക്ക് മുന്‍ഗണന കൊടുക്കുക ഇതെല്ലാം ഇസ്രായേലിന്‍െറ ചുറ്റുമുള്ള അറബ് രാജ്യങ്ങള്‍ക്ക് തീര്‍ത്തും അന്യമായ മൂല്യങ്ങള്‍. മറുവശത്ത് ലോകത്തിന്‍െറ ഏതെങ്കിലും മുക്കിലൊ മൂലയിലൊ ഒരു ജൂതന്‍ ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍  – ആഫ്രിക്കയില്‍ നിന്നാണെങ്കിലും – അവനെ പോലും ഇസ്രായേലില്‍ എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കുന്നു. എന്നാല്‍ മുസ്ലിംങ്ങളുടെ അവസ്ഥ ദയനീയമാണ്.

ഒരു ഒത്ത് തീര്‍പ്പിന് വേണ്ടി ബനീ നള്ര്‍ ഗോത്രവുമായി സംസാരിക്കാന്‍ പോയ പ്രവാചകനെ വധിക്കാന്‍ ഗൂഡാലോചന നടത്തുകയും അത് പ്രവാചകനെ അല്ലാഹു വഹ്യിലൂടെ അറിയിക്കുകയും ചെയ്തതിന്‍െറ അടിസ്ഥാനത്തിലാണ് പ്രവാചകന്‍ ബനീ നളീര്‍ ഗോത്രത്തോട് യുദ്ധത്തിന് തയ്യാറായത്. അവരെ ശിക്ഷിക്കണം എന്ന് അല്ലാഹുവിന് ഉദ്ദ്യേശമുണ്ടായിരുന്നില്ല എന്ന് ഖുര്‍ആന്‍ വ്യക്തമാക്കി. അങ്ങനെ ഒരു രക്തചൊരിച്ചിലിന് ഇടവരുത്താതെ അവരെ നാട്കടത്താനായിരുന്നു നിര്‍ദ്ദേശം. സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കേണ്ടതില്ല എന്ന  പാഠവും അല്ലാഹു നമ്മെ പഠിപ്പിക്കുന്നു.  

കോട്ടക്കകത്ത് ഭദ്രമായി കഴിയുന്ന,സര്‍വ്വായുധ വിഭൂഷിതരായ ഞങ്ങളെ ആര്‍ക്കും കീഴ്പ്പെടുത്താന്‍ കഴിയില്ല എന്ന ഇസ്രായേല്യരുടെ മൂഡവിശ്വാസം തകര്‍ന്നുപോയി. ഒരു ചെറുവിരല്‍ അനക്കേണ്ട ലാഘവത്തോടെ നബി അവരെ അവിടെ നിന്ന് നിഷ്കാസിതരാക്കി ഖൈബറിലേക്ക് തുരത്തി ഓടിച്ചു. മഹാനായ ഖലീഫ ഉമറുല്‍ ഫാറൂഖിന്‍െറ കാലഘട്ടത്തില്‍ ജൂതരെ ഖൈബറില്‍ നിന്നും ശാമിലേക്കും പറഞ്ഞയച്ചു. അങ്ങനെ ഈ അധ്യായത്തിന്‍െറ പേര് സൂചിപ്പിക്കുന്നത് പോലെ, ജൂത സമൂഹത്തിന്‍െറ ഒരുമിച്ചു കൂടലിനെ പരാജയപ്പെടുത്തിയതാണ് മുസ്ലിം സമൂഹത്തിന്‍െറ വിജയം.  

ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ് ഇസ്രായേലെങ്കിലും നാനൂറിലധികം ആണവായുധമുള്‍പ്പടെ എല്ലാവിധ സര്‍വ്വവിധ സംഹാരായുധങ്ങളും അവരുടെ കൈവശമുണ്ട്. ഇതിനെ നേരിടാന്‍ ആയുധകോപ്പുകളെക്കാളേറെ മാനസികമായ ഐക്യവും ഒരുമയും വീട്ട്വീഴ്ചയുമാണ് ആദ്യം ഉണ്ടാവേണ്ടത് എന്നാണ് സൂറത്ത് അല്‍ ഹശറ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.  

യുദ്ധം ചെയ്യാതെ മുസ്ലിംങ്ങള്‍ക്ക് കൈവന്ന ആസ്ഥിയുടെ വിതരണത്തില്‍ തര്‍ക്കമുണ്ടായപ്പോള്‍ മാത്രമല്ല ഏത് കാര്യത്തിലും നിങ്ങള്‍ക്ക് വിധികല്‍പിക്കേണ്ടത് പ്രവാചകനാണെന്ന് കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയ സൂക്തം ഈ സൂറത്തിലാണുള്ളത്. സമ്പത്ത് ധനികരില്‍ മാത്രം കറങ്ങുന്നത് സാമൂഹ്യ സുരക്ഷക്ക് ഭീഷണിയാണെന്നതിനാല്‍ അതിന്‍െറ പുന:ക്രമീകരണത്തിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി. കൂടാതെ നിര്‍ബന്ധ ദാനം,ഐഛിക ദാനം,പലതരം പ്രയാശ്ചിത്തങ്ങള്‍,അനന്തരവകാശം തുടങ്ങിയ കര്‍മ്മ പദ്ധതികളോടൊപ്പം ലുബ്ദ്,പിശുക്ക്,ദൂര്‍ത്ത് തുടങ്ങിയ ദുസ്വഭാവങ്ങള്‍ വര്‍ജ്ജിക്കാനും കര്‍ശനമായി നിര്‍ദ്ദേശിച്ചു. ചുരുക്കത്തില്‍ ഒരുപാട് പാഠങ്ങള്‍ നല്‍കുന്ന ഒരു അധ്യായമാണ് സൂറത്തുല്‍ ഹശ്ര്‍.