ആമുഖം

നിരവധി വെബ്സൈറ്റുകള്‍ക്കിടയില്‍ ഇതാ ഒരു വെബ്സൈറ്റ് കൂടി പിറവി എടുത്തിരിക്കുന്നു. ജീവിതത്തിന് സന്തുലിതവും സമാധാനവും ആനന്ദവും നല്‍കുന്ന ഒരു വെബ്സൈറ്റിനെ കുറിച്ച ആലോചനയില്‍ നിന്നാണ് www.waytobalancedlife.com വെബ്സൈറ്റ് രൂപംകൊണ്ടിരിക്കുന്നത്. ഒരു നിര്‍വ്വചത്തിനും ഒതുങ്ങാത്ത മഹത്തായ അസ്തിത്വത്തിൻ്റെ ഉടമയാണല്ലോ മുനഷ്യന്‍. ആ മനുഷ്യനുമായി അഭേദ്യമായി ബന്ധപ്പെട്ട അഞ്ച് കാര്യങ്ങളെ കുറിച്ച വിവരണങ്ങള്‍ക്കാണ് ഈ വെബ്സൈറ്റ് ഊന്നല്‍ നല്‍കീട്ടുള്ളത്.

മനസ്സ്, ശരീരം, ആത്മാവ്, സാമൂഹ്യം, സാമ്പത്തികം തുടങ്ങിയ അഞ്ച് ഘടകങ്ങളാണ് ഇവിടെ ഉദ്ദ്യേശിച്ചിരിക്കുന്നത്. ഈ അഞ്ച് ഘടകങ്ങളുടേയും സന്തുലിതമായ വളര്‍ച്ചയും വികാസവും ലക്ഷ്യംവെച്ചുള്ള ലേഖനങ്ങളും വിവരണങ്ങളുമാണ് വെബ്സൈറ്റിൻ്റെ ഉള്ളടക്കം. നമ്മുടെ ശാരീരികവും മാനസികവും ആത്മീയവുമായ കാര്യങ്ങളില്‍ ചില സംശയങ്ങള്‍ ഉണ്ടാവുമ്പോള്‍, പ്രചോദനമായി ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുന്നത്, അല്‍പമെങ്കിലും ആശ്വാസം ലഭിക്കട്ടെ എന്നാണ് പ്രതീക്ഷ.

Health, Mind Power, Spiritual, Social Horizon, Wealth, Misc., Books, Expatriates തുടങ്ങിയ വൈവിധ്യമാര്‍ന്ന തലക്കെട്ടുകളും അതിന് ചുവടെ ഉപതലകെട്ടുകളിലുമാണ് ലേഖനങ്ങള്‍ ക്രോഡീകരിച്ചിരിക്കുന്നത്. പല പ്രമുഖ വ്യക്തിത്വങ്ങളുടെ പ്രഭാഷണങ്ങളില്‍ നിന്നും ഗ്രന്ഥങ്ങളില്‍ നിന്നും വെബ് സൈറ്റുകളില്‍ നിന്നും പലപ്പോഴായി ലഭിച്ച ഇത്തിരി വെട്ടം നഷ്ടപ്പെടാതിരിക്കാനുള്ള മുന്‍കരുതലിൻ്റെ ഭാഗമാണ് ഈ വെബ്സൈറ്റ്. അത്കൊണ്ട് www.waytobalancedlife.com നമ്മുടെ എല്ലാവരുടേയും വെബ്സൈറ്റാണ്. ആര്‍ക്കും വായിച്ചാല്‍ ഡൈജസ്റ്റാവുന്ന കാര്യങ്ങള്‍ മാത്രമാണ് ഇതില്‍ ഉള്‍പ്പെടുത്തീട്ടുള്ളത്.

www.waytobalancedlife.com ല്‍ കാണുന്ന സ്കലിതങ്ങള്‍ ചുണ്ടികാണിച്ച് തരുകയും പുതിയ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് മാന്യ സന്ദര്‍ശകരെ ഉണര്‍ത്തുന്നതോടൊപ്പം, ഇതൊരു സല്‍കര്‍മ്മമായി സര്‍വ്വശക്തന്‍ സ്വീകരിക്കുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.