Jalanuddin Rumi’s Ten Great Sayings to Brighten Your Life

Jalanuddin Rumi’s Ten Great Sayings to Brighten Your Life
  • May 4, 2022

ഇരുപതാം നൂറ്റണ്ടില്‍ അമേരിക്കയേയും ലോക രാജ്യങ്ങളേയും വളരെയധികം സ്വാധീനച്ച പ്രമുഖ കവിയും ദര്‍ശനികനും ഇസ്ലാമിക പണ്ഡിതനും സൂഫി ചിന്തകനുമായിരുന്നു ജലാലുദ്ദീന്‍ മൂഹമ്മദ് റൂമി. പ്രശസ്തി വാനോളം ഉയര്‍ന്ന് നിന്ന പേര്‍ഷ്യന്‍ മഹാകവി. അഫ്ഘാനിസ്ഥാനിലെ ബാല്‍ഖില്‍ 30/09/1207 ല്‍ ജനിക്കുകയും തുര്‍ക്കിയിലെ കോണ്‍യയില്‍ 17/12/1273 ന് അന്തരിക്കുകയും ചെയ്ത മഹാ വ്യക്തിത്വത്തിന്‍്റെ ഉടമയായിരുന്നു അദ്ദേഹം. ഇസ്ലാമിക സംസ്കൃതിയുടെ അനേകം മഹത്തായ സംഭാവനകളില്‍ ഒന്നാണ് ഈ സൂഫി ദാര്‍ശനികന്‍.

റൂമി എന്ന അറബി പദത്തിന്‍്റെ അര്‍ത്ഥം റോമക്കാരന്‍ എന്നാണ്. കിഴക്കന്‍ റോമന്‍ അല്ളെങ്കില്‍ ബൈസാന്‍്റൈന്‍ സാമ്രാജ്യത്തില്‍ നിന്ന് മുമ്പ് ഈ പ്രദേശം ആക്രമിച്ച അനറ്റോലിയയിലെ സെല്‍ജുക് സുല്‍ത്താനേറ്റില്‍ ജലാലുദ്ദീന്‍ മൂഹമ്മദ് റൂമി തന്‍്റെ ജീവിതത്തിന്‍്റെ ഭൂരിഭാഗവും ചെലവഴിച്ചതിനാലായിരുന്നു അദ്ദഹത്തേിന് റൂമി എന്ന പേര് സിദ്ധിച്ചത്. തന്‍്റെ 37 വയസ്സ് വരെ ഇസ്ലാം മതം പഠിപ്പിച്ചിരുന്ന ഒരു അധ്യാപകനായിരുന്നു റൂമി.

ദൈവ ഭക്തിയുടെ പാരമ്യതിയില്‍ ജീവിച്ച മഹാനായിരുന്നു അദ്ദേഹം. പ്രഭാതോദയത്തിന് മുമ്പുള്ള നമസ്കാരത്തില്‍ (തഹജ്ജുദ് നമസ്കാരം) പ്രാര്‍ത്ഥനാനിരതനായി, ദീര്‍ഘനേരം റൂമി കഴിഞ്ഞിരുന്നു. അല്ലാഹുവിനെ ഓര്‍ത്ത് അദ്ദേഹത്തിന്‍്റെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ധാരധാരയായി ഒഴുകിയിരുന്നു. അതിശൈത്യം കാരണം താടിയില്‍ ഒഴുകിയ ബാഷ്പകരണങ്ങള്‍ ഹിമക്കട്ടിയായിതീരുമായിരുന്നു. അത്രയധികം അല്ലാഹുവിനോട് സാമിപ്യം സിദ്ധിച്ച സൂഫീവര്യനായിരുന്നു റൂമി.

ജലാലുദ്ദീന്‍ മൂഹമ്മദ് റൂമിയുടെ ചിന്തകളും വചനങ്ങളും ലേകത്തുടനീളമുള്ള ജനസ്മൃതികളെ ഇന്നും വലിയ അളവില്‍ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. തത്വചിന്തയുടെ അനര്‍ഘ സൗന്ദര്യമുള്ള അത്തരത്തില്‍പ്പെട്ട പത്ത് ഉദ്ധരണികള്‍ ചുവടെ ചേര്‍ക്കുന്നു.

1. എനിക്ക് ജീവനുള്ളേടുത്തോളം ഞാന്‍ ഖുര്‍ആനിന്‍്റെ ദാസനാണ്. തെരെഞ്ഞെടുക്കപ്പെട്ട മുഹമ്മദിന്‍്റെ പാതയിലെ ഒരു ധൂളിയാണ് ഞാന്‍. എന്‍്റെ വാക്കുകളില്‍ നിന്ന് ഇതല്ലാതെ, ആരെങ്കിലും എന്തെങ്കിലും ഉദ്ധരിച്ചാല്‍, ഞാന്‍ അവനെ വിട്ടുപോവുകയും ഈ വാക്കുകളിലൂടെ പ്രകോപിതനാവുകയും ചെയ്യുന്നു.

2. ഏത് നാശമുള്ളേടത്തും ഒരു നിധിയെ കുറിച്ച പ്രതീക്ഷയുണ്ട്.

3. ഇതാണ് സൂക്ഷ്മമായ സത്യം. നിങ്ങള്‍ സ്നേഹിക്കുന്നതെന്താണൊ അതാണ് നിങ്ങള്‍.

4. നിങ്ങളുടെ ആത്മാവില്‍ നിന്ന് ഒരു കാര്യം ചെയ്യുമ്പോള്‍, നിങ്ങളില്‍ ഒരു നദി ഒഴുകുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്നു. ഒരു ആനന്ദം.

5. നിങ്ങളുടെ മനസ്സിനല്ലാതെ, ലോകത്തിന്‍്റെ പൂന്തോപ്പിന് അതിരുകളില്ല.

6. നിങ്ങള്‍ ചിറകുകളോടെയാണ് ജനിച്ചത്. എന്നാല്‍ എന്ത്കൊണ്ടാണ് ജീവിതത്തിലൂടെ ഇഴയാന്‍ ഇഷ്ടപ്പെടുന്നത്?

7. ശബ്ദമല്ല, നിങ്ങളുടെ വാക്കുകള്‍ ഉയര്‍ത്തുകയാണ് ചെയ്യേണ്ടത്. മഴയാണ് പൂവിടുന്നത്, ഇടി മുഴക്കമല്ല.

8. ഇന്നലെ ഞാന്‍ മിടുക്കനായിരുന്നു. അതിനാല്‍ ലോകത്തെ മാറ്റാന്‍ ഞാന്‍ ആഗ്രഹിച്ചു. ഇന്ന് ഞാന്‍ ജ്ഞാനിയാണ്. അതിനാല്‍ ഞാന്‍ എന്നെ തന്നെ മാറ്റുകയാണ്.

9. നിങ്ങളുടെ ഹൃദയത്തിന് ഒരു സമുദ്രത്തിന്‍്റെ വലിപ്പമുണ്ട്. അതിന്‍്റെ മറഞ്ഞിരിക്കുന്ന ആഴം നിങ്ങള്‍ സ്വയം കണ്ടത്തെുക.

10. ഏകാന്തത അനുഭവിക്കരുത്. പ്രപഞ്ചം മുഴുവന്‍ നിങ്ങളുടെ അകത്തുണ്ട്.